മലപ്പുറത്ത് വാഹനാപകടം; ബസിനടിയിലേക്ക് തെറിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു
Monday, April 15, 2024 1:01 PM IST
മലപ്പുറം: വണ്ടൂരില്‍ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. മലപ്പുറം നടുവറ്റ സ്വദേശി ഫിദ ആണ് മരിച്ചത്. യുവതി സഞ്ചരിച്ച സ്കൂട്ടറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തില്‍ യുവതി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുവച്ചുതന്നെ യുവതി മരിച്ചു.
കാര്‍ ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഫിദയുടെ മകളും ബന്ധുവായ സ്ത്രീയും സ്കൂട്ടറില്‍ ഒപ്പമുണ്ടായിരുന്നു. ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.