ഇറാൻ വിക്ഷേപിച്ച ഡ്രോണുകളും മിസൈലുകളും തകർത്ത് അമേരിക്കൻ സേന
Monday, April 15, 2024 6:13 AM IST
ടെൽ അവീവ്: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാനിൽ നിന്നും യെമനിൽ നിന്നും അയച്ച 80ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളും യുഎസ് സേന തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്.
ഏപ്രിൽ ഒന്നിന് സിറിയയിലെ എംബസി വളപ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റവല്യൂഷണറി ഗാർഡ് കമാൻഡർമാർ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് ഇറാൻ, ഇസ്രായേൽ പ്രദേശത്ത് ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
300-ലധികം മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് ഇസ്രയേലിന് നേർക്കുണ്ടായത്. എന്നാൽ ഇസ്രായേലിന്റെ അയൺ ഡോം പ്രതിരോധ സംവിധാനവും അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജോർദാൻ എന്നിവയുടെ സഹായത്തോടെ ഇവ വെടിവച്ചിട്ടതിനാലും ചെറിയ നാശനഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.