തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി​യും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​മാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി ന​ടി ശോ​ഭ​ന. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ണ് ശോ​ഭ​ന തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​യ​ത്.



അ​തേ​സ​മ​യം രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും ശോ​ഭ​ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദി​ച്ച​പ്പോ​ൾ "ആ​ദ്യം ഞാ​ൻ മ​ല​യാ​ളം പ​ഠി​ക്ക​ട്ടെ. ഇ​പ്പോ​ൾ ഞാ​ൻ ഒ​രു ന​ടി മാ​ത്ര​മാ​ണ്' എ​ന്നാ​യി​രു​ന്നു ശോ​ഭ​ന​യു​ടെ മ​റു​പ​ടി.

നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ പ്ര​ചാ​ര​ണ​പ​രി​പാ​ടി​ക​ളി​ലും ശോ​ഭ​ന പ​ങ്കെ​ടു​ക്കും.