അടിമാലിയിലെ വയോധികയുടെ കൊലപാതകം; പ്രതികള്‍ പിടിയില്‍
Sunday, April 14, 2024 3:25 PM IST
ഇടുക്കി: അടിമാലിയിൽ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികള്‍ പിടിയില്‍. കൊല്ലം കിളികൊല്ലൂര്‍ സ്വദേശികളായ അലക്സ് കെ.ജെ, കവിത എന്നിവരാണ് പിടിയിലായത്. സസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പാലക്കാട് നിന്നാണ് ഇവരെ പിടികൂടിയത്.
അടിമാലി കുരിയൻസ് പടിയിൽ ഫാത്തിമ കാസിം (70) ആണ് മരിച്ചത്. മോഷണശ്രമത്തിനിടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ശനിയാഴ്ച വൈകുന്നേരം വീട്ടിലെത്തിയ മകൻ സുബൈറാണ് ഫാത്തിമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11നും നാലിനും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം.
യുവാവും യുവതിയും അടിമാലി ടൗണിലെ ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയം വച്ചെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളിലേക്ക് എത്തിയത്.
മരിച്ച ഫാത്തിമയുടെ ബാക്കിയുള്ള സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍നിന്ന് കണ്ടെടുത്തു. മോഷണശ്രമത്തിനിടെയുള്ള കൊലപാതമാണെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് ദിവസമായി അടിമാലിയില്‍ തങ്ങി മോഷണം ആസൂത്രണം ചെയ്യുകയായിരുന്നെന്നും ഇവര്‍ മൊഴി നല്കി.