പങ്കാളിയെയും നാലു വയസുകാരനായ മകനെയും കൊന്ന് യുവാവ് ജീവനൊടുക്കി
Sunday, April 14, 2024 1:43 AM IST
മുംബൈ: മഹാരാഷ്ട്രയിൽ പങ്കാളിയെയും നാലു വയസുകാരനായ മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നാഗ്പൂരിലെ ഒരു ഹോട്ടലിലാണ് സംഭവം.
സച്ചിൻ വിനോദ്കുമാർ റൗത്ത്, നസ്നിൻ (29), മകൻ യുഗ്(നാല്) എന്നിവരുടെ മൃതദേഹങ്ങൾ എംഐഡിസി ഏരിയയിലെ ഗജാനൻ കോളനിക്ക് സമീപമുള്ള ഗോൾഡൻ കീ ഹോട്ടലിലെ മുറിയിലാണ് ജീവനക്കാർ കണ്ടെത്തിയത്.
റൗത്തിന്റെ മൃതദേഹം സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. അദ്ദേഹത്തിന്റെ പങ്കാളിയായ നസ്നിന്റെ തലയ്ക്കാണ് പരിക്കേറ്റത്. സമീപത്ത് രക്തക്കറകളുള്ള ചുറ്റികയും കണ്ടെത്തി.
കുട്ടിയെ വിഷം കൊടുത്തോ കഴുത്ത് ഞെരിച്ചോ കൊന്നതിനെ മുമ്പ് റാവുത്ത് നസ്നിനെ ചുറ്റിക കൊണ്ട് മാരകമായി ആക്രമിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.