ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞു; രണ്ട് കുട്ടികൾ മുങ്ങിമരിച്ചു
Saturday, April 13, 2024 9:36 PM IST
മസ്കറ്റ്: ഒമാനിലെ ഖസബില്‍ സ്പീഡ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു.
കോഴിക്കോട് പുല്ലാളൂര്‍ സ്വദേശി ലുക്മാനുല്‍ ഹക്കീമിന്റെ മക്കളായ ഹൈസം മുഹമ്മദ് (7), ഹാമിസ് മുഹമ്മദ് (4) എന്നിവരാണ് മരിച്ചത്.
ചെറിയപെരുന്നാള്‍ അവധി ആഘോഷത്തിന്റെ ഭാഗമായി ബോട്ടിംഗിന് എത്തിയതായിരുന്നു കുടുംബം. ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കളെ രക്ഷപ്പെടുത്തി.