വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴു വയസുകാരിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം
Saturday, April 13, 2024 6:59 PM IST
കോട്ടയം: വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ഏഴു വയസുകാരി പാന്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിൽ ആളുറുമ്പ് വടക്കത്തുശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.
പാമ്പുകടിയേറ്റതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് പാലാ ജനറൽ ആശുപത്രിയിൽ ആത്മജയെ എത്തിച്ചത്. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അണലിയാണ് കടിച്ചതെന്നാണ് നിഗമനം.
കുരുവിക്കൂട് എസ്ഡിഎൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് ആത്മജ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.