തൃശൂരിൽ ബിജെപി - സിപിഎം ഡീൽ: ടി.എൻ.പ്രതാപൻ
Saturday, April 13, 2024 4:53 PM IST
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലിലൂടെ തൃശൂർ ജില്ലയിൽ ബിജെപി - സിപിഎം ഡീൽ യാഥാർഥ്യമായെന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ. മണ്ഡലത്തിൽ സിപിഎം കേഡർമാർ പ്രചാരണത്തിൽ സജീവമല്ല.
തൃശൂരിൽ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലാണ്. എൽഡിഎഫ് മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. വോട്ട് അഭ്യർഥിക്കാനെത്തിയ എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് രംഗത്തെത്തിയത് വിവാദമായിരുന്നു.
ബിജെപി - സിപിഎം ഡീൽ നടന്നു എന്നതിന് തെളിവാണ് മേയറുടെ പ്രസ്ഥാവനയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് പറഞ്ഞു.