സിദ്ധാര്ഥൻ കേസ് ; സിബിഐ ഡമ്മി പരിശോധന നടത്തി
Saturday, April 13, 2024 4:36 PM IST
വയനാട്: സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തി. സിദ്ധാര്‍ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റൽ ശുചിമുറിയിൽ സിബിഐ ഡമ്മി പരിശോധന നടത്തി.
ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന. ഡൽഹിയിൽ നിന്നുള്ള ഫോറൻസിക് സംഘവും ഹോസ്റ്റലിൽ എത്തിയിരുന്നു. സിദ്ധാർഥൻ മർദനമേറ്റ മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി.
കൽപ്പറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സിബിഐയെ സഹായിക്കാനെത്തിയിരുന്നു. അന്വേഷണം ഏറ്റെടുത്ത സിബിഐ ഒരാഴ്ചയായി വയനാട്ടിലുണ്ട്.