സ്ത്രീകളുടെ ആനുകൂല്യങ്ങളോടുള്ള നിഷേധാത്മക നിലപാട് തിരുത്തണം: അഡ്വ. പി. സതീദേവി
Saturday, April 13, 2024 3:23 PM IST
കോഴിക്കോട്: പ്രസവ അവധി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളിൽ നിഷേധാത്മക നിലപാട് സ്വീകരിക്കുന്ന സ്കൂള്‍ മാനേജര്‍ നിലപാട് തിരുത്തണമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ അഡ്വ. പി. സതീദേവി. പ്രൊബേഷന്‍ പിരീഡിലുള്ള ഗര്‍ഭിണിയായ അധ്യാപികയെ ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും സര്‍വീസില്‍ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച പരാതിയിലാണ് അധ്യക്ഷയുടെ പ്രതികരണം.
നിയമപ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നത് സംബന്ധിച്ച നിരവധി പരാതികൾ കമ്മീഷനു മുന്നിൽ വരുന്നുണ്ട്. പരാതിക്കാരിയായ അധ്യാപികയ്ക്ക് അനുകൂല ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതാണെന്ന് സതീദേവി പറഞ്ഞു.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് അവകാശങ്ങള്‍ നിഷേധിക്കുന്ന സമീപനം തിരുത്തണമെന്ന് അവർ വ്യക്തമാക്കി.