തൃശൂർ: പൂരങ്ങളുടെ പൂരമെന്ന് പേരുകേട്ട തൃശൂർ പൂരത്തിന് കൊടിയേറി. 19നാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. 17ന് ​രാ​ത്രി ഏഴിന് ​സാം​പി​ള്‍ വെ​ടി​ക്കെ​ട്ട്. ആന എഴുന്നള്ളിപ്പ് സംബന്ധിച്ച പ്രതിസന്ധികൾക്കിടയിലും പൂരാവേശം തൃശൂരിൽ അലയടിച്ചു തുടങ്ങി.

പൂരത്തിന്‍റെ പ്രധാന പങ്കാളികളായ തിരുവന്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും കൊടിയേറി. പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ല്‍ പകൽ 11.20നും 12.15​നും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റ്. തി​രു​വ​മ്പാ​ടി ക്ഷേ​ത്ര​ത്തി​ല്‍ രാ​വി​ലെ 11നും 11.30​നും ഇ​ട​യി​ലാ​യി​രു​ന്നു കൊ​ടി​യേ​റ്റ്.

ചെറുപൂരങ്ങളെത്തുന്ന എട്ടു ഘടകക്ഷേത്രങ്ങളിൽ രാവിലെയും രാത്രിയുമായി പൂരം കൊടിയേറും.