നെ​ടു​മ​ങ്ങാ​ട്: വി​ൽ​പ്പ​ന​യ്ക്കാ​യി മാ​ൻ​കൊ​മ്പ് വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സം​ഭ​വ​ത്തി​ൽ മൂ​ഴി ചേ​ല​യി​ൽ ആ​ർ​എ​സ് ഭ​വ​നി​ൽ ശ​ര​ത്കു​മാ​ർ(40), മൂ​ഴി വേ​ട്ടം​മ്പ​ള്ളി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സു​ധീ​ഷ്(35) എ​ന്നി​വ​രെ റൂ​റ​ൽ ഷാ​ഡോ പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി.

സു​ധീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ര​ണ്ടേ​കാ​ൽ ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു. ശ​ര​ത്കു​മാ​ർ മാ​ൻ കൊ​മ്പ് വി​ൽ​കാ​നു​ണ്ടെ​ന്നു പ​ല​രെ​യും അ​റി​യി​ച്ചു. ഈ ​വി​വ​രം അ​റി​ഞ്ഞ ഷാ​ഡോ പോ​ലീ​സ് ക​ച്ച​വ​ട​ക്കാ​രെ​ന്ന വ്യാ​ജേ​ന മാ​ൻ കൊ​മ്പ് വാ​ങ്ങാ​നാ​യി ശ​ര​ത്കു​മാ​റി​നെ സ​മീ​പി​ച്ചു.

വി​ല പേ​ശ​ൽ ന​ട​ത്തി 5,000രൂ​പ അ​ഡ്വാ​ൻ​സ് ന​ൽ​കി. മാ​ൻ കൊ​മ്പ് കാ​ണാ​നാ​യി സു​ധീ​ഷി​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ പോ​ലീ​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രി​ന്നു.​ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.