ബിജെപി പ്രകടനപത്രിക "സങ്കൽപ് പത്ര്' നാളെ പുറത്തിറക്കും
Saturday, April 13, 2024 9:39 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക സങ്കൽപ് പത്ര് നാളെ പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ചേർന്നാണ് പത്രിക പുറത്തിറക്കുന്നത്.
27 അംഗ സമതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് സമിതിയുടെ അധ്യക്ഷൻ.
കോൺഗ്രസ്, സിപിഎം, സിപിഐ തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് പ്രകടന പത്രിക നേരത്തെ പുറത്തിറക്കിയിരുന്നു. തൊഴില്‍, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് കോൺഗ്രസ് പ്രകടന പത്രിക ന്യായ് പത്ര് പുറത്തിറക്കിയത്.
കോൺഗ്രസ് പ്രകടന പത്രിക പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചത്. മുസ്ലീം ലീഗിന്റെ ആശയങ്ങളാണ് ഇതിൽ മുന്നോട്ട് വയ്ക്കുന്നതെന്നാണ് മോദി ഉയർത്തിയ പ്രധാന ആക്ഷേപം.