കാറുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Saturday, April 13, 2024 6:26 AM IST
മലപ്പുറം: ചങ്ങരംകുളത്ത് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ടൗൺ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയിൽ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആനക്കര സ്വദേശി ശ്രീരാഗ് (23)ആണ് മരിച്ചത്.
പരിക്കേറ്റ നാലുപേർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ശ്രീരാഗിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.