വീട്ടിൽ കയറി ഗുണ്ടാ ആക്രമണം; രണ്ട് പേർ അറസ്റ്റിൽ
Saturday, April 13, 2024 2:00 AM IST
കോഴിക്കോട്: താമരശേരി പരപ്പൻപൊയിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുഹമ്മദ് ഷഹൽ, കാരാടി മുനീർ എന്നിവരാണ് പിടിയിലായത്. കേസിൽ ഒന്നാം പ്രതിയാണ് മുഹമ്മദ് ഷഹൽ.
വ്യാഴാഴ്ച പരപ്പൻപൊയിൽ കതിരോട് നൗഷാദിന്റെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. നൗഷാദിനും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. വണ്ടിയുടെ ഹോണ്‍ മുഴക്കിയതിനെ ചൊല്ലി ചൊവ്വാഴ്ചയുണ്ടായ തർക്കത്തിന്റെ തുടർച്ചയായാണ് ആക്രമണം ഉണ്ടായത്.
ഭീഷണിയെ തുടർന്ന് നൗഷാദിന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. പോലീസ് നോക്കി നിൽക്കെയായിരുന്നു വ്യാഴാഴ്ച ആക്രമണം ഉണ്ടായത്.