ഹൈ​ദ​രാ​ബാ​ദ്: ഐ​എ​സ്എ​ല്ലി​ൽ വി​ജ​യ​വ​ഴി​യി​ൽ തി​രി​കെ​യെ​ത്തി കേ​ര​ളാ ബ്ലാ​സ്റ്റേ​ഴ്സ്. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ലീ​ഗ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

ആ​ദ്യ പ​കു​തി​യി​ലെ 34 ആം ​മി​നി​റ്റി​ല്‍ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് ഐ​മ​നി​ലൂ​ടെ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് മു​ന്നി​ലെ​ത്തി​യ​ത്. ഡെ​യ്സു​കെ​യും നി​ഹാ​ലു​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ക്കി ര​ണ്ട് ഗോ​ളു​ക​ള്‍ നേ​ടി​യ​ത്.

ര​ണ്ടാം പ​കു​തി​യു​ടെ അ​വ​സാ​നം ജാ​വോ വി​ക്ട​റാ​ണ് ഹൈ​ദ​ര​ബാ​ദി​നാ​യി ആ​ശ്വാ​സ ഗോ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത ബ്ലാ​സ്റ്റേ​ഴ്സ് 19ന് പ്ലേ ​ഓ​ഫി​ല്‍ ഒ​ഡീ​ഷ​യെ നേ​രി​ടും.