ഐഎസ്എൽ; ഹൈദരാബാദിനെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് ജയം
Friday, April 12, 2024 10:50 PM IST
ഹൈദരാബാദ്: ഐഎസ്എല്ലിൽ വിജയവഴിയിൽ തിരികെയെത്തി കേരളാ ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തിയത്.
ആദ്യ പകുതിയിലെ 34 ആം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് ഐമനിലൂടെയാണ് ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ഡെയ്സുകെയും നിഹാലുമാണ് ബ്ലാസ്റ്റേഴ്സിന്റെ ബാക്കി രണ്ട് ഗോളുകള്‍ നേടിയത്.
രണ്ടാം പകുതിയുടെ അവസാനം ജാവോ വിക്ടറാണ് ഹൈദരബാദിനായി ആശ്വാസ ഗോള്‍ കണ്ടെത്തിയത്. ജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബ്ലാസ്റ്റേഴ്സ് 19ന് പ്ലേ ഓഫില്‍ ഒഡീഷയെ നേരിടും.