കൊ​ച്ചി: മ​സാ​ല ബോ​ണ്ട് കേ​സി​ൽ തോ​മ​സ് ഐ​സ​ക്കി​ന് എ​തി​രാ​യ ഇ​ഡി​യു​ടെ അ​പ്പീ​ൽ ഹ​ര്‍​ജി​യി​ൽ കോ​ട​തി​യു​ടെ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം അ​പ്പീ​ലി​ൽ വാ​ദം കേ​ൾ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം തോ​മ​സ് ഐ​സ​ക്കി​നെ ചോ​ദ്യം​ചെ​യ്താ​ൽ മ​തി​യെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​ഡി കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യ‌​ത്.

അ​പ്പീ​ലി​ൽ അ​ടി​യ​ന്തി​ര വാ​ദ​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്താ​ണ്. പ​ത്ത് ദി​വ​സ​മ​ല്ലേ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ളൂ. പി​ന്നെ എ​ന്തി​നാ​ണ് ഇ​ത്ര തി​ര​ക്കെ​ന്നും കോട​തി ചോ​ദി​ച്ചു. എ​ന്നാ​ൽ ഫെ​മ നി​യ​മ​ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​നാ​ണ് അ​ന്വേ​ഷ​ണ​മെ​ന്ന് ഇ​ഡി കോ​ട​തി​യെ അ​റി​യി​ച്ചു.

ശ്വാ​സം വി​ടാ​നു​ള്ള സ​മ​യം പോ​ലും ന​ൽ​കാ​തെ തു​ട​ർ​ച്ച​യാ​യി ഇ​ഡി സ​മ​ൻ​സു​ക​ൾ അ​യ​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ഇ​ഡി മാ​ധ്യ​മ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ക​യാ​ണ്. ഇ​ഡി​യു​ടെ ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക്കി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.