തരൂർ ആർഎസ്എസ് മനസുള്ള കോണ്ഗ്രസുകാരൻ: ജി.ആർ. അനിൽ
Friday, April 12, 2024 4:17 PM IST
തിരുവനന്തപുരം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി ജി.ആർ. അനിൽ. എൽഡിഎഫ് സ്ഥാനാർഥിയായ പന്ന്യൻ രവീന്ദ്രൻ മത്സരിക്കുന്നത് എന്തിനാണെന്ന തൂരിന്റെ ചോദ്യം അഹങ്കാരം നിറഞ്ഞതാണെന്ന് മന്ത്രി ജി.ആർ. അനിൽ വിമർശിച്ചു.
തരൂർ ആർഎസ്എസ് മനസുള്ള കോണ്‍ഗ്രസുകാരനാണ്. വാക്കുകളിലും പ്രവൃത്തിയിലും അത് പ്രകടമാണെന്ന് അനിൽ വ്യക്തമാക്കി.
കോണ്ഡഗ്രസുകാരിൽനിന്ന് ഒറ്റപ്പെട്ടുപോയ സ്ഥാനാർഥിയാണ് ശശി തരൂർ. മണ്ഡലത്തിൽ വിപുലമായ പ്രവർത്തനമാണ് പന്ന്യൻ രവീന്ദ്രന് വേണ്ടി നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.