കോൺഗ്രസിലെത്തിയത് തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗം; ബിജെപി നേതാവ് റാം കിഷോർ ശുക്ല
Friday, April 12, 2024 7:46 AM IST
ന്യൂഡൽഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നിർദേശിച്ചത് പ്രകാരമാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ബിജെപി നേതാവ് റാം കിഷോർ ശുക്ല. തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ ഭാഗമായാണ് താൻ കോൺഗ്രസിൽ എത്തിയതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് റാം കിഷോർ മത്സരിച്ചത്. പിന്നീട് ബിജെപിയിൽ തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
മുൻ എംഎൽഎയെ തഴഞ്ഞാണ് ബിജെപി വിട്ടുവന്ന റാം കിഷോറിന് കോൺഗ്രസ് മാവു മണ്ഡലത്തിൽ സീറ്റ് നൽകിയത്. എന്നാൽ ബിജെപി സ്ഥാനാർഥിയാണ് മണ്ഡലത്തിൽനിന്ന് വിജയിച്ചത്.