കാട്ടാന കിണറ്റില്‍ വീണു; രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു
Friday, April 12, 2024 6:51 AM IST
കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കോതമംഗലം കോട്ടപ്പടിയിൽ പ്ലാച്ചേരിയില്‍ സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്.
കിണറിന് ആഴമില്ലാത്തതിനാല്‍ ആനയെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയുമെന്നും ആന തനിയെ കയറിപോയില്ലെങ്കിൽ മണ്ണിടിച്ച് കൊടുക്കുമെന്നും അധികൃതർ പറഞ്ഞു.
സ്ഥലത്ത് പോലീസും അഗ്നിശമന സേനയും വനംവകുപ്പ് അധികൃതരും എത്തി.