കൊ​ച്ചി: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ല്‍ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മം തു​ട​രു​ന്നു. കോ​ത​മം​ഗ​ലം കോ​ട്ട​പ്പ​ടി​യി​ൽ പ്ലാ​ച്ചേ​രി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കി​ണ​റ്റി​ലാ​ണ് ഇ​ന്ന​ലെ രാ​ത്രി കാ​ട്ടാ​ന വീ​ണ​ത്.

കി​ണ​റി​ന് ആ​ഴ​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ന​യെ എ​ത്ര​യും വേ​ഗം ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​മെ​ന്നും ആ​ന ത​നി​യെ ക​യ​റി​പോ​യി​ല്ലെ​ങ്കി​ൽ മ​ണ്ണി​ടി​ച്ച് കൊ​ടു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

സ്ഥ​ല​ത്ത് പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും എ​ത്തി.