തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര‍​ണം കാ​ണാ​ൻ 25 രാ​ജ്യ​ങ്ങ​ളി​ലെ പാ​ര്‍​ട്ടി​ക​ളെ ക്ഷ​ണി​ച്ച് ബി​ജെ​പി
തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര‍​ണം കാ​ണാ​ൻ 25 രാ​ജ്യ​ങ്ങ​ളി​ലെ പാ​ര്‍​ട്ടി​ക​ളെ ക്ഷ​ണി​ച്ച് ബി​ജെ​പി
Thursday, April 11, 2024 4:56 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം അ​പ​ക​ട​ത്തി​ലാ​ണെ​ന്ന പ്ര​തി​പ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ക്കാ​ന്‍ 25 രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ച് ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി. ഇ​തി​ല്‍ 15 രാ​ജ്യ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​നേ​ജ്‌​മെ​ന്‍റ് മ​ന​സി​ലാ​ക്കാ​ന്‍ എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യെ​ന്നു ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വും മാ​നേ​ജ്‌​മെ​ന്‍റ് വൈ​ദ​ഗ്ധ്യ​വും മ​ന​സി​ലാ​ക്കാ​ന്‍ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലെ​യും പ്ര​ധാ​ന ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ​യും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ​യാ​ണ് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, ടാ​ന്‍​സാ​നി​യ, മൗ​റീ​ഷ്യ​സ്, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ 15 രാ​ജ്യ​ങ്ങ​ള്‍ ബി​ജെ​പി​യു​ടെ ക്ഷ​ണം ഇ​തി​ന​കം സ്വീ​ക​രി​ച്ചു.

കൂ​ടു​ത​ല്‍ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഉ​റ​പ്പ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് പാ​ര്‍​ട്ടി​ക​ളു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യ​മി​ല്ല എ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​ങ്ങ​ള്‍​ക്കു​ള്ള മ​റു​പ​ടി​യാ​യാ​ണ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളെ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് 2024 നി​രീ​ക്ഷി​ക്കാ​ന്‍ ബി​ജെ​പി ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<