കുന്നംകുളത്ത് സ്കൂളിന് സമീപം സ്ഫോടകവസ്തു കണ്ടെത്തി
Thursday, April 11, 2024 12:17 PM IST
തൃശൂര്‍: കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിന് സമീപത്തെ പാടത്തുനിന്ന് സ്ഫോടകവസ്തു കണ്ടെത്തി. കുഴിമിന്നലിനോട് സാമ്യമുള്ള സ്ഫോടവസ്തു ആണ് കണ്ടെത്തിയത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് ഇത് സ്കൂളിന് സമീപത്തേക്ക് എത്തിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ബോംബ് സ്ക്വാഡും ഉടന്‍ സ്ഥലത്തെത്തും.