പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന് അന്തരിച്ചു
Wednesday, April 10, 2024 1:39 PM IST
തിരുവനന്തപുരം: പ്രശസ്ത സിനിമാ നിര്‍മാതാവ് ഗാന്ധിമതി ബാലന്(66)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.
മലയാളത്തിലെ മികച്ച ക്ലാസിക് സിനിമകളുടെ നിര്‍മാതാവാണ്. സുഖമോ ദേവി, പഞ്ചവടിപ്പാലം, തുവാനത്തുമ്പികള്‍, മൂന്നാം പക്കം, പത്താമുദയം, മാളൂട്ടി , നൊമ്പരത്തിപ്പൂവ് തുടങ്ങി 30ൽ അധികം ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചിട്ടുണ്ട്.
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഇത്തിരി നേരം ഒത്തിരി കാര്യം' ആണ് ഗാന്ധിമതി ബാലന് നിര്‍മിച്ച ആദ്യചിത്രം. 1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ.
തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആയിരുന്നു. സംവിധായകൻ പത്മരാജനൊപ്പമാണ്
ഏറ്റവും കൂടുതൽ സിനിമ ചെയ്തത്. പത്മരാജന്റെ ആകസ്മിക മരണത്തെ തുടര്‍ന്നാണ് സിനിമയിൽ നിന്നും പിൻവാങ്ങിയത്. 2015-ൽ നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.