മോദി ഭരണകാലത്ത് ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ല: അമിത് ഷാ
Tuesday, April 9, 2024 6:27 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണകാലത്ത് ചൈന ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യേറിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടായ കാലത്ത് അസമിനോട് ബൈ ബൈ പറഞ്ഞത് നെഹ്റുവാണ്. അത് ജനങ്ങൾ മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി ഏകീകൃത വ്യക്തി നിയമംകൊണ്ടുവരാനാണ് ശ്രമിക്കുന്നത്. എന്നാൽ അസമിലെ 80 ശതമാനം മേഖലകളിലും അഫ്സ്പ നിയമം എടുത്തുമാറ്റുമെന്നാണ് കോൺഗ്രസിന്റെ വാദം.
പകരം മുസ്ലീം വ്യക്തിഗത നിയമം കൊണ്ടുവരുമെന്നാണ് അവർ പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. അസമിൽ ബിജെപി റാലിക്കിടെയാണ് അമിത് ഷായുടെ പ്രതികരണം.