തൃശൂരിൽ മൂന്ന് മക്കളുമായി യുവതി കിണറ്റില്‍ ചാടി; രണ്ട് കുട്ടികള്‍ മരിച്ചു
Tuesday, April 9, 2024 4:04 PM IST
തൃശൂര്‍: എരുമപ്പെട്ടി വെള്ളാറ്റഞ്ഞൂരില്‍ മൂന്ന് കുട്ടികളുമായി യുവതി കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു. വെള്ളാറ്റഞ്ഞൂര്‍ പൂന്തിരുത്തില്‍ വീട്ടില്‍ അഭിജയ് (ഏഴ്), ആദിദേവ് (6) എന്നിവരാണ് മരിച്ചത്.
ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകള്‍ ആഗ്നിക എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം.
നാട്ടുകാരും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാല് പേരെയും കിണറ്റില്‍ നിന്നും പുറത്തെത്തിച്ചത്. മരിച്ച കുട്ടികളില്‍ ഒരാളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും മറ്റേയാളുടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.