പ്രചാരണം കൊഴിപ്പിക്കാൻ നരേന്ദ്ര മോദി ഇന്ന് ചെന്നൈയിൽ
Tuesday, April 9, 2024 1:21 AM IST
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം കൊഴിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്നാട്ടിലെത്തും.
വൈകുന്നേരം ആറിന് ചെന്നൈയിൽ എത്തുന്ന മോദി നഗരത്തിൽ റോഡ് ഷോ നടത്തും. നാളെ വെല്ലൂർ, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലും പ്രധാനമന്ത്രി പ്രചാരണം നടത്തും.
തമിഴിസൈ സൗന്ദർരാജൻ അടക്കമുള്ള സ്ഥാനാർഥികൾക്കായി മോദി വോട്ട് അഭ്യർഥിക്കുമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. ഈ വർഷം ഏഴാം തവണയാണ് മോദി തമിഴ്നാട്ടിലെത്തുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് ഷോ നടക്കുന്ന ചെന്നൈ നഗരം എസ്പിജിയുടെ പൂർണ നിയന്ത്രണത്തിലാണ്.