തെരഞ്ഞെടുപ്പ് ചിഹ്നം; ഫ്രാൻസിസ് ജോർജിന് ഓട്ടോറിക്ഷ
Monday, April 8, 2024 5:22 PM IST
കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലം യൂഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയുടെ ചിഹ്നം ഓട്ടോറിക്ഷയാണ്.
കേരള കോൺഗ്രസ് പിളർന്നതോടെയാണ് ജോസഫ് വിഭാഗത്തിന് ചിഹ്നം പ്രതിസന്ധിലായത്. കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില മാണി വിഭാഗത്തിനായിരുന്നു ലഭിച്ചത്.
പാർട്ടി പിളർന്ന് മാണി വിഭാഗം എൽഡിഎഫിൽ ചേക്കേറിയിരുന്നു ഇതോടെയാണ് കഴിഞ്ഞ തവണ രണ്ടില ചിഹ്നത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച തോമസ് ചാഴികാടൻ ഇക്കുറി എൽഡിഎഫ് സ്ഥാനാർഥിയായത്.