സിദ്ധാർഥന്റെ മരണം; സിബിഐ എഫ്ഐആർ സമർപ്പിച്ചു
Monday, April 8, 2024 4:51 PM IST
വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് സിബിഐ എഫ്ഐആർ സമർപ്പിച്ചത്.
അന്വോഷണം ഐറ്റെടുത്ത് മൂന്നാം ദിവസമാണ് സിബിഐ എഫ്ഐആർ കോടതിക്ക് കൈമാറിയത്. 21 പ്രതികളാണ് എഫ്ഐആറിലുള്ളത്.
കൊലപാതകം അടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടില്ല. തുടർന്നുള്ള അന്വോഷണത്തിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തുക.
സിദ്ധാർഥന്റെ കുടുംബം നേരത്തെ മുഖ്യമന്ത്രിയെക്കണ്ട് കേസിൽ സിബിഐ അന്വോഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേസിന്റെ അന്വോഷണം സർക്കാർ സിബിഐക്ക് കൈമാറിയത്.