ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്
Sunday, April 7, 2024 10:51 PM IST
ന്യൂഡല്‍ഹി: വയനാട് ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്. ബ്രിജ് ഭൂഷണെതിരായ സമരങ്ങളിൽ ആനി രാജ വനിതാ ഗുസ്തി താരങ്ങൾക്കൊപ്പമുണ്ടായിരുന്നുവെന്ന് സാക്ഷി മാലിക് പറഞ്ഞു.
എനിക്ക് വളരെ അടുത്ത പരിചയമുള്ള വ്യക്തിയാണ് ആനി രാജ. കഴിഞ്ഞ ഏപ്രിലില്‍ ഗുസ്തി ഫെഡറേഷന് പ്രസിഡന്റ് ബ്രിജ്ഭൂഷനെതിരെ സമരത്തിൽ ആനി രാജ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്ന് സാക്ഷി വ്യക്തമാക്കി.
പ്രതിഷേധ സമരത്തില്‍ അവര്‍ ഒരുപാട് ഞങ്ങളെ സഹായിച്ചു. ഇപ്പോഴും ആനി രാജ ഞങ്ങളോടൊപ്പം പോരാട്ടം തുടരുകയാണ്. പോലീസ് അതിക്രമങ്ങളിൽ അവർ ഞങ്ങൾക്കൊപ്പം നിന്നു. ഞങ്ങൾക്കൊപ്പം അറസ്റ്റ് വരിക്കുകയും ചെയ്തുവെന്ന് സാക്ഷി മാലിക് വ്യക്തമാക്കി. വീഡിയോ സന്ദേശത്തിലൂടെയാണ് സാക്ഷി ആനി രാജയ്ക്ക് പിന്തുണയുമായെത്തിയത്.