ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു: സോണിയാ ഗാന്ധി
Saturday, April 6, 2024 7:43 PM IST
ജയ്പുർ: മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി പോരാടും. എല്ലാവരും അതിനൊപ്പം നിൽക്കണമെന്നും സോണിയ പറഞ്ഞു.
രാജ്യത്ത് ജനാധിപത്യത്തെ ബിജെപി തകർത്തു. ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നു. രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് മോദിയും ബിജെപിയും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവർ വിമർശിച്ചു.
രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണ്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണെന്ന് സോണിയ കുറ്റപ്പെടുത്തി.
ബിജെപി ഭരണം അവസാനിപ്പിക്കേണ്ട സമയമാണിത്. അതിനായി ഇത്തവണത്തെ പോരാട്ടത്തിൽ എല്ലാവരും പ്രയത്നിക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു.