മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു
Saturday, April 6, 2024 6:15 PM IST
മലപ്പുറം: വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. മലപ്പുറം തിരൂരങ്ങാടി ചെറുമുക്കിലാണ് സംഭവം. ചെറുമുക്ക് ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്.
ഇയാളുടെ കഴുത്തിൽ രണ്ടിടത്തായി പൊള്ളലേറ്റിട്ടുണ്ട്. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളർച്ച അനുഭവപ്പെടുകയായിരുന്നു.
പിന്നീടാണ് സൂര്യാഘാതമേറ്റതാണെന്ന് വ്യക്തമായത്. തുടർന്ന് യുവാവ് ആശുപത്രിയിൽ ചികിത്സതേടി.