കോ​ട്ട​യം: കോ­​ട്ട​യ­​ത്തെ അ­​പ­​ര­​ന്മാ­​രു­​ടെ പ­​ത്രി­​ക ത­​ള്ള­​ണ­​മെ­​ന്ന് യു­​ഡി​എ­​ഫ്. ഇ­​വ­​രു­​ടെ പ­​ത്രി­​ക പി­​ന്താ­​ങ്ങി­​യ­​വ­​രു­​ടെ ഒ­​പ്പു­​ക​ള്‍ വ്യാ­​ജ­​മാ­​ണെ­​ന്ന­​ട­​ക്ക­​മു­​ള്ള പ­​രാ­​തി­​യാ­​ണ് യു­​ഡി​എ­​ഫ് ഉ­​ന്ന­​യി­​ച്ച­​ത്.

ഇ­​തോ­​ടെ പ­​ത്രി­​ക­​യി​ല്‍ ഒ­​പ്പി­​ട്ട​വ­​രെ നേ­​രി­​ട്ട് ഹാ­​ജ­​രാ­​ക്കാ​ന്‍ അ­​പ­​ര­​ന്മാ​ര്‍­​ക്ക് വ­​ര­​ണാ­​ധി­​കാ­​രി­ കൂ­​ടി​യാ​യ ജി​ല്ലാ ക­​ള­​ക്ട​ര്‍ നി​ര്‍­​ദേ­​ശം ന​ല്‍​കി. ഇ­​ന്ന് നാ­​ലി­​ന­​കം ഇ​വ­​രെ ഹാ­​ജ­​രാ­​ക്കാ​ന്‍ ക­​ഴി­​ഞ്ഞി­​ല്ലെ­​ങ്കി​ല്‍ പ­​ത്രി­​ക ത­​ള്ളി­​യേ­​ക്കും.

കോ­​ട്ട​യ­​ത്ത് യു­​ഡി­​എ​ഫ് സ്ഥാ­​നാ​ര്‍​ഥി ഫ്രാ​ന്‍­​സി­​സ് ജോ​ര്‍­​ജി­​ന് ര­​ണ്ട് അ­​പ­​ര­​ന്മാ­​രാ­​ണ് ഉ­​ള്ള​ത്. ഇ­​തി​ല്‍ തൃ­​ശൂ​ര്‍ അ­​ഞ്ചേ­​രി സ്വ­​ദേ​ശി ഫ്രാ​ന്‍­​സി­​സ് ഇ.​ജോ­​ണി­​ന്‍റെ നാ­​മ­​നി​ര്‍­​ദേ­​ശ­​പ­​ത്രി­​ക­​യി​ല്‍ ഒ­​പ്പു­​വ­​ച്ച 10 പേ​രും ക­​ടു­​ത്തു­​രു­​ത്തി നി­​യോ­​ജ­​ക മ­​ണ്ഡ­​ല­​ത്തി­​ലെ ഒ­​രു ബൂ­​ത്തി​ല്‍­​പ്പെ​ട്ട വോ­​ട്ട​ര്‍­​മാ­​രാ­​ണ്.

ഈ ​പ­​ത്ത് ഒ­​പ്പു­​ക​ളും ഒ­​രാ​ള്‍ ത­​ന്നെ ഇ­​ട്ട­​താ­​ണെ­​ന്നാ­​ണ് യു­​ഡി­​എ­​ഫി­​ന്‍റെ ആ­​രോ­​പ­​ണം. വോ­​ട്ട​ര്‍­​പ​ട്ടി​ക നോ­​ക്കി പ­​ത്ത് പേ­​രു­​ടെ പേ­​ര് എ­​ഴു­​തി­​ച്ചേ​ര്‍­​ത്ത­​താ­​ണെ­​ന്നും പ­​രാ­​തി­​യു​ണ്ട്.

കൂ­​വ​പ്പ­​ള്ളി സ്വ­​ദേ­​ശി​യാ­​യ ഫ്രാ​ന്‍­​സി­​സ് ജോ​ര്‍­​ജി­​ന്‍റെ പ­​ത്രി​ക പൂ​ര്‍­​ണ​മ​ല്ല. ഇ­​തി­​ലെ പ​ല കോ­​ള­​ങ്ങ​ളും പൂ­​രി­​പ്പി­​ച്ചി­​ട്ടി​ല്ല. ഇ­​ത് ച­​ട്ട­​വി­​രു­​ദ്ധ­​മാ­​യ­​തി­​നാ​ല്‍ പ­​ത്രി­​ക ത­​ള്ള­​ണ­​മെ­​ന്നാ­​ണ് യു­​ഡി­​എ­​ഫി­​ന്‍റെ ആ­​വ­​ശ്യം. യു­​ഡി­​എ­​ഫി­​ന്‍റെ പ­​രാ­​തി മു­​ഖ­​വി­​ല­​യ്‌­​ക്കെ­​ടു­​ത്ത ക­​ള­​ക്ട​ര്‍ ഇ­​രു­​വ­​രോ​ടും പ­​ത്രി­​ക­​യി​ല്‍ ഒ­​പ്പി­​ട്ട​വ­​രെ നേ­​രി­​ട്ട് ഹാ­​ജ­​രാ­​ക്കാ​ന്‍ ആ­​വ­​ശ്യ­​പ്പെ­​ടു­​ക­​യാ­​യി­​രു​ന്നു.