കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ
Friday, April 5, 2024 1:19 AM IST
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. കോട്ടയം ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ് ജോണാണ് വിജിലൻസിന്റെ പിടിയിലായത്. 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
കുറവിലങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ പണമില്ലെന്ന് പറഞ്ഞായിരുന്നു ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
തുടർന്ന് യുവാവ് വിജിലൻസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളക്കരം അടയ്ക്കാൻ എന്ന പേരിലും ഇയാൾ കൈക്കൂലി വാങ്ങാറുണ്ടായിരുന്നെന്നാണ് വിവരം.