കച്ചത്തീവ് ദ്വീപ് വിവാദത്തിൽ ഡിഎംകെയ്ക്ക് ഇരട്ട നിലപാട്: എസ്. ജയശങ്കർ
Thursday, April 4, 2024 10:25 PM IST
തിരുവനന്തപുരം: കച്ചത്തീവ് ദ്വീപ് വിവാദത്തിൽ ഡിഎംകെയ്ക്ക് ഇരട്ട നിലപാടാണെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാർലമെന്റിനകത്തും പുറത്തും അവർ വ്യത്യസ്ത അഭിപ്രായങ്ങളാണു പറയുകയും പിന്തുടരുകയും ചെയ്യുന്നത്.
പാർലമെന്റിനകത്ത് എതിർത്ത ഡിഎംകെ പുറത്തു രഹസ്യമായി പിന്തുണക്കുകയാണ്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ ആയതിനാൽ കൂടുതൽ വിശദീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽ നിന്നു രണ്ട് മലയാളികളെ തിരികെ കൊണ്ടുവരാൻ നയന്ത്ര തലത്തിൽ ഇടപെടലുകൾ നടത്തി. വ്യാജ റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു.