അമ്മ മൊബൈൽ ഫോൺ നൽകിയില്ല; കൗമാരക്കാരൻ ജീവനൊടുക്കി
Thursday, April 4, 2024 6:43 AM IST
ലാഹോർ: പാക്കിസ്ഥാനിൽ അമ്മ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കൗമാരക്കാരൻ ജീവനൊടുക്കി. ലാഹോറിലെ റെയ്വിന്ദ് നഗരത്തിലാണ് സംഭവം.
12 വയസുകാരനാണ് മരിച്ചത്. കുട്ടി അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടുവെങ്കിലും അമ്മ അത് നൽകാതെ അയൽവാസിയുടെ വീട്ടിലേക്ക് പോയി. തിരിച്ചെത്തിയപ്പോഴാണ് മകന്റെ ചേതനയറ്റ ശരീരം സീലിംഗിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുകയും ചെയ്തു.