ആറ്റിങ്ങലില്‍ ഒന്നര ലക്ഷത്തിലേറെ ഇരട്ടവോട്ടെന്ന് അടൂര്‍ പ്രകാശ്
Wednesday, April 3, 2024 6:10 PM IST
തിരുവനന്തപുരം: ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ ഒരുലക്ഷത്തി അറുപത്തിനാലായിരം ഇരട്ടവോട്ടുകളുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെങ്കിലും മുന്നൂറിലേറെ മാത്രം ഇരട്ടവോട്ടുകളുകളാണ് കണ്ടെത്താനായതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആരെയും വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്യരുന്നതെന്ന് സര്‍ക്കാര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അത് മണ്ഡലംതിരിച്ചുപിടിക്കാനുള്ള ഗൂഢോദ്ദേശ്യത്തോടെയാണെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു.