ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവെക്കാന്‍ പണം നല്കി ഉമ്മന്‍ചാണ്ടിയുടെ കുടുംബം
Tuesday, April 2, 2024 8:22 PM IST
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തു നിന്ന് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.കെ.ഫ്രാന്‍സിസ് ജോര്‍ജിന് കെട്ടിവെക്കാനുള്ള പണം ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നല്കി.
ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം സ്ഥാനാര്‍ഥിക്ക് കൈമാറിയത്. പുതുപ്പള്ളി പള്ളിയിലെത്തിയ ഫ്രാന്‍സിസ് ജോര്‍ജ് ഉമ്മന്‍ ചാണ്ടിയുടെ ഖബറിടത്തിലെത്തി പ്രാർഥിച്ചു.
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ കരുത്താകുമെന്നും വ്യാഴാഴ്ച്ച നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. സ്ഥാനാര്‍ഥിക്ക് ഉമ്മൻ ചാണ്ടിയുടെ കുടുംബം വിജയാശംസകള്‍ നേര്‍ന്നു.
തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും നാളെ മുതല്‍ ആറ് വരെ റോഡ് ഷോ സംഘടിപ്പിക്കും.
ഒരു ദിവസം രണ്ട് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യദിനത്തില്‍ രാവിലെ വൈക്കത്തും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക.