ആന്റോ ആന്റണിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഷോ: മന്ത്രി ശശീന്ദ്രന്
Monday, April 1, 2024 3:28 PM IST
കോഴിക്കോട്: പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടേത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഷോയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്. തനിക്ക് ഷോ രാഷ്ട്രീയം അറിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
പത്തനംതിട്ട തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തെ തുടർന്ന് എംപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തെയാണ് മന്ത്രി വിമർശിച്ചത്.
വനംവകുപ്പ് മന്ത്രിയെ സുഖവാസ കേന്ദ്രത്തിലേക്ക് അയക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ പത്തനംതിട്ടയിലെ ജനങ്ങള്‍ ആന്റോ ആന്‍ണിയെ സുഖവാസത്തിന് അയയ്ക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം പ്രശ്നങ്ങളില്‍ ഇടപെടുകയും അവിടെ ഷോ കാണിച്ച് മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന രാഷ്ട്രീയം താന്‍ പഠിച്ചിട്ടില്ലെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു.