മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം: രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്
Monday, April 1, 2024 9:30 AM IST
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്കുണ്ട്. ഇവരില്‍ ഒരാള്‍ക്ക് വള്ളത്തില്‍നിന്ന് തെറിച്ച് വീണ് തലയ്ക്ക് സാരമായി പരിക്കേറ്റു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയി മടങ്ങുമ്പോഴാണ് സംഭവം. ശക്തമായ തിരമാലയില്‍ വള്ളം മറിയുകയായിരുന്നു.
ഇന്ന് ഇത് രണ്ടാം തവണയാണ് മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് അപകടമുണ്ടാകുന്നത്. രാവിലെ അഞ്ചുതെങ്ങ് സ്വദേശിയുടെ വള്ളവും മറിഞ്ഞിരുന്നു. അഞ്ച് പേര് വെള്ളത്തിലേക്ക് വീണെങ്കിലും കരയില്‍ നിന്നവര്‍ ചേര്‍ന്ന് രക്ഷപെടുത്തുകയായിരുന്നു.