കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലി​ൽ വീ​ട്ടി​ൽ നി​ന്നും ഒ​രു വ​ലി​യ മൂ​ർ​ഖ​നെ​യും 47 മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ​യും പി​ടി​കൂ​ടി.

തി​രു​വാ​തു​ക്ക​ലി​ൽ അ​ധ്യാ​പി​ക​യു​ടെ വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​മ്പി​നെ മു​ട്ട ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ വ​നം​വ​കു​പ്പി​ന്‍റെ റ​സ്ക്യൂ സം​ഘ​മാ​ണ് വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ പി​ടി​കൂ​ടി​യ​ത്.

തു​ട​ർ​ന്ന്, വ​നം​വ​കു​പ്പി​ന്‍റെ സ​ർ​പ്പ സ്നേ​ക് റ​സ്ക്യൂ ടീം ​അം​ഗ​ങ്ങ​ളാ​യ കെ.​എ. അ​ഭീ​ഷ്, കെ.​എ​സ്. പ്ര​ശോ​ഭ് എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി കൂ​ട്ടി​ലാ​ക്കു​ക​യാ​യി​രു​ന്നു.