കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ
Sunday, March 31, 2024 5:01 AM IST
കാസർഗോട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ പിടിയിൽ. കാസർഗോട് ജില്ലയിലെ ആഡൂർ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കെ. നാരായണനെയാണ് വിജിലൻസ് പിടികൂടിയത്.
പാണ്ടിവയൽ സ്വദേശിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്റെയും ബന്ധുവിന്റെയും പേരിലുള്ള 54 സെന്റ് ഭൂമിയുടെ പട്ടയം ലഭിക്കുന്നതിന് കഴിഞ്ഞ വർഷം കാസർഗോട് ലാൻഡ് ട്രിബ്യൂണലിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്നുള്ള നടപടിയുടെ ഭാഗമായി സ്ഥലം പരിശോധനയ്ക്കെത്തിയപ്പോളാണ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 20000 രൂപ കൈക്കൂലിയുമായി താലൂക്ക് ഓഫീസിലെത്താൻ ആവശ്യപ്പെട്ടത്. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിലാണ് ഉദ്യോഗസ്ഥൻ പിടിയിലായത്.