തി​രു​വ​ന​ന്ത​പു​രം : ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നും മോ​ഹി​നി​യാ​ട്ടം ക​ലാ​കാ​ര​നു​മാ​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ലാ​മ​ണ്ഡ​ലം സ​ത്യ​ഭാ​മ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​സ്ഇ​എ​സ്ടി വ​കു​പ്പ് പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​ണ് സ​ത്യ​ഭാ​മ​യ്ക്കെ​തി​രെ ചു​മ​ത്തി​യ​ത്. യൂ​ട്യൂ​ബ് പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

അ​ഭി​മു​ഖം ന​ൽ​കി​യ യൂ​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ​യും ന​ട​പ​ടി വേ​ണ​മെ​ന്നു പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി​ക്കാ​ണ് രാ​മ​കൃ​ഷ്ണ​ൻ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ ന​ട​പ​ടി​ക്കാ​യി പ​രാ​തി തി​രു​വ​ന​ന്ത​പു​രം പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.