കേബിൾ കുരുങ്ങി വീണ്ടും അപകടം: വിദ്യാർഥിയുടെ വിരൽ അറ്റുപോയി
Saturday, March 30, 2024 5:07 PM IST
കൊച്ചി: സൈക്കിളിന്റെ ഹാൻഡിലിൽ കേബിൾ കുരുങ്ങി വിദ്യാർഥിക്ക് പരിക്ക്. എറണാകുളം കറുകപ്പള്ളിയിലുണ്ടായ അപകടത്തിൽ കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് പരിക്കേറ്റത്.
അപകടത്തിൽ അബുൾ ഹസന്റെ വിരൽ അറ്റുപോയി. അറ്റുപോയ കൈവിരൽ പിന്നീട് ശസ്ത്രക്രിയയിലൂടെ തുന്നി ചേർത്തു. റോഡു വശങ്ങളിൽ അപകടം ഉണ്ടാക്കുന്ന തരത്തിലുള്ള കേബിളുകൾ മാറ്റിസ്ഥാപിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയിലും കേബിൾ കുരുങ്ങിയുണ്ടായ അപകടത്തിൽ സന്ധ്യ എന്ന വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തടി കയറ്റിവന്ന ലോറി തട്ടി കേബിൾ പൊട്ടി താഴെ വീഴുകയായിരുന്നു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന സന്ധ്യ കേബിളിൽ കുരുങ്ങി 20 മീറ്ററോളം ദൂരം തെറിച്ചു വീണിരുന്നു.