ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
വെബ് ഡെസ്ക്
Friday, March 29, 2024 7:12 AM IST
ന്യൂഡൽഹി: ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ ചേർന്നു. ആറു തവണ കട്ടക്ക് ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ച ഭർതൃഹരി(67) കഴിഞ്ഞ വെള്ളിയാഴ്ചയാണു ബിജെഡിയിൽനിന്നു രാജിവച്ചത്.
ഭർതൃഹരിക്കൊപ്പം മുൻ ബിജെഡി എംപി സിദ്ധാന്ത് മഹാപാത്രയും സന്താളി എഴുത്തുകാരിയും ദമയന്തി ബേശ്രയും ബിജെപിയിൽ ചേർന്നു. 2020ൽ പദ്മശ്രീ ലഭിച്ചയാളാണു ദമയന്തി.
മുൻ ഒഡീഷ മുഖ്യമന്ത്രി ഹരേകൃഷ്ണ മഹ്താബിന്റെ മകനായ ഭർതൃഹരി 1998,1999, 2004, 2009, 2014, 2019 തെരഞ്ഞെടുപ്പുകളിലാണു ലോക്സഭയിലേക്കു വിജയിച്ചത്.