ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
Thursday, March 28, 2024 1:06 PM IST
ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ ആവശ്യപ്പെട്ടന്ന പരാതിയിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇഡി നൽകിയ സമൻസ് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര തള്ളി.
ചോദ്യം ചെയ്യലിനായി ഇന്ന് ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് നൽകിയിരുന്നു.കൃഷ്ണനഗർ മണ്ഡലത്തിൽനിന്നു മത്സരിക്കുന്ന മഹുവ ഇന്നു മുതൽ പ്രചാരണത്തിന് ഇറങ്ങുകയാണെന്ന് അറിയിച്ചു.
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായി ദര്ശന് ഹിരാനന്ദാനിയില്‍നിന്നു കോഴവാങ്ങിയെന്ന മഹുവയ്ക്കെതിരായ ആരോപണം. രണ്ടുതവണ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും മഹുവ ഹാജരായിരുന്നില്ല.
മഹുവ വിദേശ വിനിമയ ചട്ടം ലംഘിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ മഹുവ മൊയ്ത്രയ്ക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്.