ബിജെപി ആഗ്രഹിക്കുന്നത് പിണറായി നടപ്പാക്കുന്നു; സിഎഎ ബിജെപിയുടെ കെണി: ഷിബു ബേബി ജോണ്‍
Thursday, March 28, 2024 12:32 PM IST
കൊല്ലം: സിഎഎയ്ക്കെതിരെ ഇടതുപക്ഷം നടത്തുന്ന പ്രതിഷേധത്തിനെതിരെ ആര്‍എസ്പി നേതാവും മുന്‍ എംഎല്‍എയുമായ ഷിബു ബേബി ജോണ്‍. ബിജെപിയുടെ കെണിയാണ് പൗരത്വം. ബിജെപി ആഗ്രഹിക്കുന്നതാണ് പിണറായി നടപ്പാക്കുന്നത്. സിപിഎം നടത്തുന്നത് ചിഹ്നം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്.
ഇടതുമുന്നണിക്ക് രാഷ്ട്രീയ പാപ്പരത്വമാണെന്നും ബിജെപി മുന്നോട്ടു വെയ്ക്കുന്ന നയങ്ങൾക്ക് അനുസരിച്ച് മുന്നോട്ടു പോകുകയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ബിജെപിയുടെ ആഗ്രഹപ്രകാരം പൗരത്വം വിഷയമാക്കുകയാണ് ഇടതുമുന്നണിയെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വം നല്‍കുന്നത് മതത്തിന്റെ അടിസ്ഥാനത്തിലാകരുത്. ഭരണഘടനാ വിരുദ്ധമായതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നത്. അതിനാല്‍ നിയമപോരാട്ടത്തിലൂടെ ഇതിനെ തടയാനാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.