നടപടികളിൽ സുതാര്യത ഉണ്ടാകണം; കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിൽ ഇടപെട്ട് യുഎസ്
Thursday, March 28, 2024 10:56 AM IST
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിന്റെ അറസ്റ്റിൽ പ്രസ്താവന ഇറക്കിയതിനു പിന്നാലെ കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിലും ഇടപെട്ട് അമേരിക്ക. കേജരിവാളിന്റെ അറസ്റ്റിൽ അമേരിക്ക പ്രസ്താവന ഇറക്കിയതിൽ യുഎസ് നയതന്ത്രജ്ഞ ഗ്ലോറിയ ബെർബേനയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കോൺഗ്രസിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റ് വക്താവ് മാത്യു മില്ലർ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടി നിരീക്ഷിക്കുന്നത് തുടരുമെന്നും സുതാര്യവും നിയമപരമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
നികുതിയുടെ പേരിൽ കോൺഗ്രസ് പാർട്ടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തെക്കുറിച്ച് അറിയാമെന്നും എല്ലാ വിഷയങ്ങളിലും സുതാര്യവും നിയമപരമായ നടപടിക്രമങ്ങളെയാണ് യുഎസ് പ്രോത്സാഹിപ്പിക്കുന്നതെന്നും മാത്യു മില്ലർ പറഞ്ഞു.