ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം
Wednesday, March 27, 2024 6:24 AM IST
മൂന്നാര്‍: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്.
കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല. മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു.
ഇതോടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്റെ അകത്തെ സീലിംഗും തകര്‍ന്നുവീണു.